കൊട്ടിയൂർ: യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ വനിതാ വിങ് രൂപീകരണവും തിരഞ്ഞെടുപ്പും നടത്തി. യുഎംസി ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ യൂണിറ്റ് പ്രസിഡന്റ് ഷാജി തോമസ് അധ്യക്ഷത വഹിച്ചു. വനിതാവിങ് ജില്ലാ പ്രസിഡന്റ് ദിവ്യ സ്വരൂപ് മുഖ്യാതിഥിയായി. യുഎംസി ജില്ലാ വൈസ് പ്രസിഡന്റ് കെ.എം. ബഷീർ, വനിതാ അഡ് ഹോക്ക് കമ്മിറ്റി പ്രസിഡൻ്റ് നിർമല അനുരുദ്ധൻ,കൊട്ടിയൂർ യൂണിറ്റ് രക്ഷാധികാരി പി. എം. ആന്റണി, യൂണിറ്റ് ജനറൽ സെക്രട്ടറി സി. കെ. വിനോദ്, ട്രഷറർ ജി.സന്തോഷ് കുമാർ, വനിതാ വിങ്ങ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിജി അബ്രഹാം, ഷിജിന സുരേഷ്, യൂത്ത് വിങ്ങ് ജില്ലാ ജനറൽ ഇ.ജെ.സെക്രട്ടറി ജോഷൽ, വനിതാ വിങ്ങ് അഡ്ഹോക് കമ്മിറ്റി സെക്രട്ടറി സ്മിതാ ഷാജി എന്നിവർ പ്രസംഗിച്ച്.
ഭാരവാഹികളായി
പ്രസിഡന്റ് -നിർമ്മല അനിരുദ്ധൻ, വൈസ് പ്രസിഡന്റ് - വിജി അബ്രഹാം, ജനറൽ സെക്രട്ടറി - ഷിജിന സുരേഷ്, ജോയിന്റ് സെക്രട്ടറി - ജയശ്രീ സന്തോഷ്,ട്രഷറർ - സ്മിത ഷാജി, എന്നിവരെ തിരഞ്ഞെടുത്തു.
The United Merchants Chamber has formed a women's wing.





















